04
Jul 2023
Fri
04 Jul 2023 Fri

ഇന്ത്യയുടെ ചാന്ദ്രദൗത്യവുമായി ചാന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് വെള്ളി ഉച്ചകഴിഞ്ഞ് 2.35നാണ് ചാന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്. എല്‍.വി.എം ത്രീ റോക്കറ്റാണ് ചാന്ദ്രയാന്‍ പേടകം വഹിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സങ്കീര്‍ണമായ നാലു ഘട്ടങ്ങളാണ് ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്. ആദ്യം ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കും. പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയാണ്. അതിന് ശേഷമാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ നടത്തുന്ന സോഫ്റ്റ് ലാന്‍ഡിങ്ങും റോവറിന്റെ ചന്ദ്രനിലെ പരീക്ഷണങ്ങളും നടക്കുക.ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക