04
Nov 2025
Sun
04 Nov 2025 Sun
Chef Diaa Alhanoun shares the warmth of Syrian home cooking at SIBF 2025 സിറിയന്‍ രുചി വിളമ്പി ഷെഫ് ദിയാ അല്‍ഹനൂന്‍

44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സിറിയന്‍ രുചി വിളമ്പി ഷെഫ് ദിയാ അല്‍ ഹനൂന്‍. കബാബ് ഹിന്ദിയാണ് കാഴ്ചക്കാരുടെ മുന്നില്‍ അദ്ദേഹം തയ്യാറാക്കിയതും സ്‌നേഹത്തോടെ അവര്‍ക്കായി അതു വിളമ്പി നല്‍കിയതും. ഇന്ത്യന്‍ കുടുംബം തലമുറകള്‍ക്കു മുമ്പ് അത് സിറിയയിലേക്ക് എത്തിച്ചതിന്റെ കഥയും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്ത പുസ്തകമേളയിലെ കുക്കറി കോര്‍ണറില്‍ 35 ലൈവ് കുക്കറി സെഷനുകളാണ് നടന്നത്. 14 അന്താരാഷ്ട്ര ഷെഫുമാരാണ് ഈ സെഷനുകളില്‍ സംബന്ധിച്ചത്.

whatsapp സിറിയന്‍ രുചി വിളമ്പി ഷെഫ് ദിയാ അല്‍ഹനൂന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>