04
Apr 2023
Wed
04 Apr 2023 Wed

തൃശൂര്‍: തിരുവില്വാമലയില്‍ വീഡിയോ കാണുന്നതിനിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി ആദിത്യശ്രീ മരിച്ച സംഭവത്തില്‍ നടന്നത് രാസ സ്ഫോടനം (കെമിക്കല്‍ ബ്ലാസ്റ്റ്)ആണെന്ന് ഫോറന്‍സിക് റിപോര്‍ട്ട്. അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായി ഇതിനുള്ളില്‍ ലിഥിയം ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാസവസ്തുക്കള്‍ ഫോണിന്റെ ഡിസ്‌പ്ലേയിലെ വിടവുകളിലൂടെ കുട്ടിയുടെ മുഖത്തും കൈകളിലേക്കും വെടിയുണ്ട പോലെ തെറിച്ചെത്തുകയായിരുന്നുവെന്നും ഫോറന്‍സിക് സംഘത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്തുവീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആദിത്യശ്രീ തിങ്കളാഴ്ച രാത്രിയാണ് ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്.

പൊട്ടിത്തെറിയില്‍ ആദിത്യ ശ്രീയുടെ മുഖവും ഫോണ്‍ ഉപയോഗിച്ചിരുന്ന കൈ വിരലുകളും തകര്‍ന്നിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുഖത്തേറ്റ ഗുരുതരപരിക്കാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

തൃശൂരില്‍ വീഡിയോകാണവെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക