അതീവരഹസ്യമായി ലാബ് തയ്യാറാക്കി മയക്കുമരുന്നായ മെതഫെറ്റമിന്‍ നിര്‍മിച്ചുവന്ന ഏഴംഗസംഘം ചെന്നൈയില്‍ പിടിയില്‍. ഒരു രസതന്ത്രവിദ്യാര്‍ഥിയും അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിയും അടക്കമുള്ള സംഘമാണ് പിടിയിലായത്. പഠനത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുള്ള എംഎസ് സി കെമിസ്ട്രി വിദ്യാര്‍ഥിയാണ് മെത് നിര്‍മിച്ചിരുന്നത്.
|
അരുണ്‍ എന്നയാള്‍ നല്‍കിയിരുന്ന മെത്ത് വില്‍ക്കുകയായിരുന്നു സംഘം ആദ്യം ചെയ്തിരുന്നത്. പിന്നീടാണ് സ്വയം നിര്‍മിക്കാം എന്ന ആശയത്തില്‍ സംഘം എത്തുന്നത്. ഇതോടെ കെമിസ്ട്രി വിദ്യാര്‍ഥിയെ മെത് നിര്‍മാണത്തിനായി എത്തിക്കുന്നത്.
അറസ്റ്റിലായ യുവാക്കളിലൊരാള്‍ കോഫി ഷോപ്പ് തുടങ്ങാനാണെന്ന് പറഞ്ഞ് മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങിയിരുന്നു. ഈ പണമാണ് മെത് നിര്‍മാണ ലാബിനായുള്ള സാമഗ്രികള്‍ വാങ്ങാന്‍ ഉപയോഗിച്ചത്. ചെന്നൈ പോലീസ് നടത്തിയ റെയ്ഡിലാണ് മെത്ത് നിര്‍മാണം കണ്ടെത്തുന്നത്.
ലാബില്‍ നിന്ന് 245 ഗ്രാം മെത്തും 2 ലാപ്‌ടോപ്പും 7 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. അരുണ്‍ കുമാര്‍, കാര്‍ത്തിക്ക് എന്നിങ്ങനെ രണ്ടുപേരെ കൂടി സംഭവത്തില്‍ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





