|
ചെന്നൈ: 17 മതു IPL സീസണിലെ ആദ്യ കളിയിൽ ജയത്തോടെ തുടങ്ങി ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.
ടോസ് നേടിയ ആദ്യം ബാറ്റഅ ചെയ്ത ആർസിബി 20 ഏവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 173 രൺസെടുത്തത്. 15 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 37 റൺസെടുത്ത കിവീസ് താരം രചിൻ രവീന്ദ്രയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. അജിങ്ക്യ റഹാനെ 27(19), ഡാരിൽ മിച്ചൽ 22(18) എന്നിവരും സ്‌കോർ ബോർഡിലേക്ക് നല്ല സംഭാവന നൽകി.
ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 35(23), വിരാട് കോഹ്ലി 21(20) എന്നിവർ മെച്ചപ്പെട്ട തുടക്കം നൽകിയെങ്കിലും ഡുപ്ലെസിസിന് പിന്നാലെ രജത് പാട്ടിദാർ 0(3), ഗ്ലെൻ മാക്സ്വെൽ 0(1) എന്നിവർ പെട്ടെന്ന് മടങ്ങിയതാണ് ആർസിബിക്ക് തിരിച്ചടി ആയത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. ഫാഫ് ഡുപ്ലേസിയും വിരാട്എ കോഹ്‌ലിയും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ മുസ്തഫിസുര്‍ റഹ്മാന്റെ ബോളിങ് കരുത്തിന് മുന്നിൽ ആർസിബിക്ക് അടിപതറുകയായിരുന്നു. 4.3 ഓവറിൽ 41 റൺസെന്ന നിലയിലാണ് ബംഗളൂരുവിന്റെ ആദ്യ വിക്കറ്റു വീണത്. എന്നാൽ അതിവേഗം അഞ്ച് വിക്കറ്റുകള്‍ വീണതോടെ ആർസിബി പ്രതിരോധത്തിലായി. ഇതോടെ അനുജ് റാവത്തിന്‍റെയും ദിനേഷ് കാര്‍ത്തിക്കിന്‍റെയും ബാറ്റിംഗ് കരുത്ത് ടീമിന് തുണയായി. 25 പന്തില്‍ 48 റണ്‍സടിച്ച അനുജ് റാവത്താണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേഷ് കാര്‍ത്തിക് 26 പന്തില്‍ 38 റണ്‍സടിച്ച് പുറത്താകാതെ നിന്നു. 23 പന്തില്‍ 35 റണ്‍സാണ് ഡുപ്ലേസി നേടിയത്. ചെന്നൈക്കായി മുസ്തഫിസുര്‍ റഹ്മാന്‍ നാലോവറില്‍ 29 റണ്‍സിന് നാലു വിക്കറ്റെടുത്തു.


