ചെസ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പ്രഗ്‌നാനന്ദ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് പൊരുതി തോറ്റു. പ്രഗ്നാനന്ദയെ ടൈബ്രേക്കറില്‍ തോല്‍പിച്ച ലോകഒന്നാം നമ്പര്‍ താരമായ കാള്‍സന്‍ തന്റെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി.
|
അസര്‍ബൈജാനിലെ ബാകുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഫൈനലിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചതിനാല്‍ ഇന്ന് നടന്ന ടൈബ്രേക്കറിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ച കാള്‍സണ്‍ രണ്ടാം ഗെയിമില്‍ പ്രഗ്നാനന്ദയെ സമനിലയില്‍ തളച്ചാണ് കിരീടം ഉറപ്പിച്ചത്.
ലോകകപ്പില്‍ വെള്ളി നേടിയ പ്രഗ്‌നാനന്ദ 2024 ഫിഡെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിന് ടിക്കറ്റ് ഉറപ്പിച്ചു. വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





