കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏഴാംപതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എം ടി വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
|
ഫെസ്റ്റിവൽ ഡയറക്ടർ കെ സച്ചിദാനന്ദൻ, മന്ത്രി കെ എൻ ബാലഗോപാൽ, കെ എൽ എഫ് സംഘാടകസമിതി ചെയർമാൻ എ പ്രദീപ് കുമാർ, തുർക്കി അംബാസിഡർ ഫിറാത് സുനേൽ, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കെ സേതുരാമൻ ഐ പി എസ്, നടി ഷീല, എം മുകുന്ദൻ, കെ ആർ മീര, മല്ലിക സാരാഭായി, സ്നെഹിൽ കുമാർ ഐ എ എസ്, ലിജീഷ് കുമാർ, ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം എന്നിവർക്കൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഏഴ് വേദികളിലായി 300 ലധികം സെഷനുകളാണ് കെഎൽഎഫിൽ അരങ്ങേറുന്നത്. കുട്ടികൾക്കായി ഇത്തവണ മുതൽ ചിൽഡ്രൻസ് കെഎൽഎഫും നടക്കുന്നുണ്ട്. മനു ജോസ് ആണ് കുട്ടികളുടെ ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്യുന്നത്.
കവി കെ സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഡയറക്ടറും രവി ഡി സി ചീഫ് ഫെസിലിറ്റേറ്ററുമാണ്. ചെയർമാൻ എ പ്രദീപ് കുമാറും ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീമും ഉൾപ്പെട്ടതാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടകസമിതി.


