25
Jul 2024
Sun
25 Jul 2024 Sun
Pinarayi Vijayan sent letter to karnataka for continue search in shirur

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് കർണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടരണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൽസ്യത്തൊഴിലാളിയും മുങ്ങൽവിദ​ഗ്ധനുമായ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ​ഗം​ഗാവാലി പുഴയിൽ രണ്ടുദിവസമായി നടത്തിവന്നിരുന്ന തിരച്ചിൽ പ്രതികൂല സാഹചര്യത്തെ തുടർന്ന് ഇന്ന് നിർത്തിയിരുന്നു. ​ഗം​ഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ദുഷ്കരമായതിനാൽ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഈശ്വർ മാൽപെ അറിയിക്കുകയായിരുന്നു.

ട്രക്ക് പുഴയിലുണ്ടാവാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയ നാലു പോയിന്റുകളിലും ഈശ്വർ തിരച്ചിൽ നടത്തിയിരുന്നു. ആദ്യ ദിവസം തിരച്ചിലിനിടെ ഈശ്വർ ഒഴുക്കിൽപെടുകയും ചെയ്തു. നാവികസേനയാണ് അദ്ദേഹത്തെ രക്ഷപെടുത്തിയത്.

അർജുനു വേണ്ടിയുള്ള തിരച്ചിൽ മാൽപെ സംഘവും അവസാനിപ്പിച്ചു