22
Jan 2023
Sat
22 Jan 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: വടകര അഴിയൂരില്‍ ഓട്ടോയില്‍ തുപ്പിയതിന് അഞ്ച് വയസുകാരന്റെ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവം വിവാദമാകുന്നു. ഡ്രൈവര്‍ വിചിത്രനോട് സ്റ്റേഷനില്‍ ഹാജരവാന്‍ പൊലീസ് നിര്‍ദ്ദേശം. ചൈല്‍ഡ് ലൈനോട് കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷം സംഭവത്തില്‍ സ്വമേധയ കേസ് എടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലിസ് വ്യക്തമാക്കി

സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനിടെ കുട്ടി പുറത്തേക്ക് തുപ്പുന്നതിനിടെ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ തെറിക്കുകയായിരുന്നു.

ഇതുകണ്ട ഡ്രൈവര്‍ കുട്ടിയെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കുകയും കുട്ടിയുടെ ഷര്‍ട്ട് അഴിപ്പിച്ച് തുടക്കുകയും ചെയ്തു. മറ്റു കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവര്‍ ഇത് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.