10
Sep 2023
Sat
10 Sep 2023 Sat

തിരുവനന്തപുരം: പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തിയ സംഭവത്തില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ മീറ്റ് നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ബാലാവകാശ കമ്മീഷന്‍, സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. കാട്ടാക്കട ഉപജില്ലാ മേളയാണ് പെരുമഴയിലും നടത്തിയത്. ഇന്നലെയാണ് മത്സരങ്ങള്‍ നടത്തിയത്. ഇന്ന് ബാക്കി മത്സരങ്ങള്‍ നടത്താനിരിക്കെയാണ് കമ്മീഷന്റെ ഇടപെടല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ടായിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെയാണ് മീറ്റ് നടത്തിയത്. സംഭവം വാര്‍ത്തയായെങ്കിലും മീറ്റ് മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. മത്സരം മാറ്റി വച്ചാല്‍ ഗ്രൗണ്ട് കിട്ടില്ല എന്നായിരുന്നു ഇതിനുള്ള ന്യായീകരണം. വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികള്‍ ഓട്ടമടക്കമുള്ള മത്സരത്തില്‍ മാറ്റുരച്ചത്. 200നു മുകളില്‍ കുട്ടികള്‍ മത്സരിക്കാനെത്തിയിരുന്നു.

ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. കുട്ടികള്‍ വിറങ്ങലിച്ചു മത്സരിക്കാന്‍ നില്‍ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സംഘാടകര്‍ മേള നടത്തുകയായിരുന്നു.

മത്സരം മാറ്റി വച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നായിരുന്നു ഇതിനുള്ള ന്യായീകരണം. വെള്ളം നിറഞ്ഞ ട്രാക്കിലൂടെയാണ് കുട്ടികള്‍ ഓട്ടമടക്കമുള്ള മത്സരത്തില്‍ മാറ്റുരച്ചത്. 200നു മുകളില്‍ കുട്ടികള്‍ മത്സരിക്കാനെത്തിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക