വിജയാഘോഷത്തിനിടെ ഹോട്ടലിന്റെ ബാത് ടബ്ബിൽ മലവിസർജനം നടത്തിയ ദേശീയ ചെസ് ചാംപ്യനിൽ നിന്ന് കിരീടവും സമ്മാനത്തുകയും തിരികെ വാങ്ങി ചൈനീസ് ഷയാങ്കി(ചെസ്) അസോസിയേഷൻ. 48കാരനായ ചെങ് ലോങ് ആണ് ചൈനീസ് ഷയാങ്കി അസോസിയേൻ സംഘടിപ്പിച്ച ദേശീയ ടൂർണമെന്റിൽ ജേതാവായത്. എന്നാൽ പൊതുമുതൽ നശിപ്പിച്ചുവെന്നും വളരെ മോശമായ പെരുമാറ്റം നടത്തിയെന്നും ചൂണ്ടിക്കാട്ടി ചെസ് അസോസിയേഷൻ വിജയം റദ്ദാക്കുകയും സമ്മാനത്തുക തിരിച്ചെടുക്കുകയുമായിരുന്നു. ഒരു വർഷത്തേക്ക് മൽസരിക്കുന്നതിനും ജേതാവിന് വിലക്കേർപ്പെടുത്തി.
|
അതേസമയം വളരെ വിചിത്രമായ മറ്റൊരു ആരോപണം കൂടി ചെങ് ലോങ്ങിന്റെ പേരിൽ ചൈനീസ് സാമൂഹിക മാധ്യമമായ വീബോ വഴി പ്രചരിച്ചിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച ഉപകരണം വഴി കംപ്യൂട്ടറിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങൾക്കനുസരിച്ചുള്ള വൈബ്രേഷനിലൂടെ ചെസ് ബോർഡിലെ കരുനീക്കങ്ങൾക്ക് ചെങ് ലോങിന് നിർദേശം ലഭിച്ചിരുന്നുവെന്ന ആരോപണത്തിന് അസോസിയേഷൻ മറുപടി നൽകുകയും ചെയ്തു. ചെങ് ഇത്തരമൊരു ഉപകരണം ഉപയോഗിച്ചിരുന്നുവെന്ന് തങ്ങൾക്ക് തെളിയിക്കാനാവില്ലെന്നാണ് അസോസിയേഷൻ പ്രതികരിച്ചത്.
നിരവധി പേരെ തോൽപ്പിച്ച് ദേശീയ ചാംപ്യനായ യാൻ വിജയദിവസം ഹോട്ടൽ റൂമിലിരുന്ന് രാത്രി മദ്യപിക്കുകയും മുറിയിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ബാത് ടബ്ബിൽ മലവിസർജനം നടത്തുകയുമായിരുന്നുവെന്നാണ് അസോസിയേഷന്റെ കണ്ടെത്തൽ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





