20
Jan 2025
Thu
20 Jan 2025 Thu
CIGI speakers forum

പ്രമുഖ വിദ്യാഭ്യാസ-കരിയര്‍ ഡെവലപ്‌മെന്റ് പരിശീലന എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ ബഹ്റൈന്‍ ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിജി-സ്പീക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു.(CIGI Speakers Forum begins Malayalam speech training)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം കെ-സിറ്റി യില്‍ നടന്ന സംഗമം പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ ദീപാ ജയചന്ദ്രന്‍ ഉത്ഘാടനം നിര്‍വഹിച്ചു. സിജി ബഹ്റൈന്‍ ചെയര്‍മാന്‍ യൂസുഫ് അലി അദ്ധ്യക്ഷനായ സംഗമത്തിന് പ്രസംഗ പരിശീലനത്തിന്റെ കോഓര്‍ഡിനേറ്റര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു.

സിജി ഇന്റര്‍നാഷണല്‍ അംഗം ഷിബു പത്തനംതിട്ട സിജിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു സംസാരിച്ചു. പ്രസംഗ പരിശീലനത്തിന്റെ ചീഫ് മെന്ററായ ഇ എ സലിം സിലബസ് അവതരിപ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് പരിശീലന ക്ലാസുകളെയും ഉദേശലക്ഷ്യങ്ങളെ കുറിച്ച് സഹ പരിശീലകന്‍ നിസാര്‍ കൊല്ലം സംസാരിച്ചു. സിജി മെമ്പറും പ്രസംഗ പഠിതാവുമായ സജീര്‍ ചടങ്ങിനു നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രസംഗ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 33313710,33467484,3