21
Jun 2023
Sun
21 Jun 2023 Sun

ഇത്തിഹാദ്: പിഎസ്ജി റൈറ്റ് ബാക്ക് അശ്‌റഫ് ഹക്കീമിക്കായി വലവിരിച്ച് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി. 24കാരനായ മൊറോക്കോ താരത്തിന് കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല.വിവാദ ലൈംഗികാരോപണ കേസും ഹക്കീമിയുടെ കഴിഞ്ഞ സീസണിനെ ബാധിച്ചിരുന്നു. താരം പിഎസ്ജി വിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടാതെ റയല്‍ മാഡ്രിഡും ഹക്കീമിയ്ക്കായി നോട്ടമിട്ടിട്ടുണ്ട്.
നപ്പോളിയുടെ സൂപ്പര്‍ താരമായ വിക്ടര്‍ ഒഷിമെനായി പ്രീമിയര്‍ ലീഗിലെ മൂന്ന് ക്ലബ്ബുകളാണ് ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍ എന്നിവരാണ് താരത്തിനായി രംഗത്തുള്ളത്. ഏവരുടെയും ട്രാന്‍സ്ഫര്‍ ജാലകത്തിലെ പ്രധാന നോട്ടവും ഒഷിമെനിലാണ്. എന്നാല്‍ ഇറ്റാലിയന്‍ സീരി എയിലെ ടോപ് സ്‌കോറര്‍ പട്ടം നേടിയ നൈജീരിയന്‍ താരത്തെ നപ്പോളി വിട്ടുകൊടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നപ്പോളിയുടെ ഇത്തവണത്തെ കിരീട നേട്ടത്തിലെ പ്രധാന പോരാളിയാണ് ഒഷിമെന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>