ആലപ്പുഴ: ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫിസര്‍ കെ എഫ് ജോസഫിനെതിരെയാണ് നടപടി.
|
ആലപ്പുഴ കളര്‍കോട്ടെ അഹ്ലാന് ഹോട്ടലിലേക്ക് ബൈക്കോടിച്ചുകയറ്റിയും വടിവാളുമായി സ്ഥാപനം തല്ലിത്തകര്‍ത്തുമായിരുന്നു ജോസഫിന്റെ അതിക്രമം. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ ജോലി കഴിഞ്ഞ് ആലപ്പുഴയിലെ ബാറിലെത്തി മദ്യപിച്ച ശേഷമാണ് ഇയാള്‍ ഹോട്ടലിലെത്തിയത്. ജീവനക്കാരെ ആക്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. ഇയാളുടെ ആക്രമണം മൂലം ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ആക്രമണത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോസഫിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ, ഇയാള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.
ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച തന്റെ മകന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടയെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഹോട്ടല്‍ ആക്രമിച്ചതെന്നുമാണ് ജോസഫിന്റെ വിശദീകരണം. ക്രമസമാധാനം പാലിക്കേണ്ട ഉത്തരവാദിത്വമുള്ള പോലീസുകാരന്‍ കാണിച്ചുകൂട്ടിയ അതിക്രമം പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നതായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





