07
Jun 2024
Tue
07 Jun 2024 Tue
clash over animal sacrifice on Edul Adha in Odisha

ഒഡീഷയിലെ ബാലസോറില്‍ ബലി പെരുന്നാളിന് മൃഗബലി നടത്തിയതിനെ ചൊല്ലി സംഘര്‍ഷം. മേഖലയില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയും ചെയ്തു. ജൂണ്‍ 17ന് അര്‍ധരാത്രി മുതല്‍ ജൂണ്‍ 18ന് അര്‍ധരാത്രി വരെയാണ് കര്‍ഫ്യൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃഗബലി നടത്തിയതിന്റെ രക്തം റോഡിലേക്ക് ഒഴുകിയെന്നാരോപിച്ച് ഹിന്ദുത്വര്‍ രംഗത്തുവരികയും ഇതിനെതിരേ ഇവര്‍ പ്രശ്നമുണ്ടാക്കുകയും ധര്‍ണ ഇരിക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷം രൂക്ഷമാവുകയും ഇരുഭാഗത്തുനിന്നും കല്ലേറുണ്ടാവുകയുമായിരുന്നു.

സംഘര്‍ഷമുണ്ടായതോടെ പൊലീസ് ബാലസോറില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും മുപ്പതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്ന് അനിവാര്യമായ ആശുപത്രി കേസുകള്‍ക്കു മാത്രമേ യാത്രാനുമതി നല്‍കൂ എന്നും പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക