04
Jan 2025
Fri
04 Jan 2025 Fri
Class 10 girl found hang death in Malappuram

മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസ-ഫൗസിയ ദമ്പതികളുടെ മകള്‍ ഫാത്തിമ ഷെറിന്‍ (15) ആണ് മരിച്ചത്. തെയ്യാല തെയ്യാലിങ്ങല്‍ എസ്എസ്എംഎച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.(Class 10 girl found hanged to death in Malappuram)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെയ്യാലയിലെ വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി മണലിപ്പുഴ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവുചെയ്തു.

ഫാത്തിമ ഷെറിന്റെ മരണത്തെ തുടര്‍ന്ന് തട്ടത്തലം ഹൈസ്‌കൂളിന് ഇന്ന് അവധി നല്‍കിയിരുന്നു.
സഹോദരങ്ങള്‍:സഫ, റജ, സബി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക