27
Jun 2023
Mon
27 Jun 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: 2023 ക്ലബ്ബ് ലോകകപ്പിന് ജിദ്ദ ആതിഥേയത്വം വഹിക്കും. സൗദി പ്രോ ലീഗ് ചാംപ്യന്‍മാരായ അല്‍ ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടായ കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തിലും പ്രിന്‍സ് അബ്ദുള്ളാ അല്‍ ഫൈസല്‍ സ്റ്റേഡിയത്തിലുമാണ് മല്‍സരങ്ങള്‍ നടക്കുക.ആതിഥേയരായ അല്‍ ഇത്തിഹാദിനും കളിക്കാന്‍ അവസരം ലഭിക്കും. അല്‍ ഹിലാലിനെ വീഴ്ത്തിയ റയല്‍ മാഡ്രിഡ് ആണ് നിലവിലെ ചാംപ്യന്‍മാര്‍. നിലവില്‍ അല്‍ ഇത്തിഹാദ് താരമായ കരീം ബെന്‍സിമയുടെ ഫോമിലായിരുന്നു റയല്‍ ക്ലബ്ബ് ലോകകപ്പ് നേടിയത്. ഓഷ്യാനിയാ ചാംപ്യന്‍മാരായ ഓക്ലാന്റ് സിറ്റിയുമായാണ് അല്‍ ഇത്തിഹാദിന്റെ ആദ്യ മല്‍സരം. ഈ മല്‍സരത്തിലെ വിജയികള്‍ അല്‍ അഹ്ലിയുമായോ ലയേണ്‍ ഓഫ് മെക്‌സിക്കോയുമായോ ഏറ്റുമുട്ടും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക