16
Nov 2026
Mon
16 Nov 2026 Mon
Sent off to SM Mujeeb by Kozhikkode Thekkeppuram Community

ജിദ്ദ: സൗദി അറേബ്യയിലെ 35 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന എസ്.എം. മുജീബിന് ജിദ്ദ കോഴിക്കോട് തെക്കേപ്പുറം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. നവംബർ 13 വെള്ളിയാഴ്ച സിദാന ഓഡിറ്റോറിയത്തിലാണ് യാത്രയപ്പ് പരിപാടി സംഘടിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അൻഷിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഒ. സാലിഹ് സ്വാഗതം ആശംസിച്ചു. പി.പി. അലിക്കോയ, സി.വി. കുഞ്ഞഹമ്മദ്, ഹിഫ്സുറഹ്മാൻ, ഡി. സമദ്, അബ്ദുറഹ്മാൻ പി.എം., ഫഹീം ബഷീർ, കെ.എം. ഷാഫി, എസ്.എ. യൂനുസ്, പി.എൻ.എ. ഇബ്ബാൽ, കെ. ഹാരിസ്, അബ്ദുൽ നാസർ മലബാരി, സി.പി. റഷീദ്, ലുഖ്മാൻ സാവഫ്, കെ. ഷൗക്കത്ത്, എസ്.എം. നവാസ്, റിദ്വാൻ എസ്.എ., നൗഷാദ് സി.ടി., മുഹമ്മദ് റിയാസ്, കേരള പോലീസിന്റെ മുൻ ഗാർഡ്കിപ്പറും റിട്ടയേർഡ് ഡി.വൈ.എസ്.പി.യുമായ പി.ടി. മെഹബൂബ് എന്നിവർ ആശംസകളും അനുഭവങ്ങളും പങ്കുവച്ചു.

മറുപടി പ്രസംഗം നടത്തിയ എസ്.എം. മുജീബ്, തന്റെ പ്രവാസജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും സൗഹൃദങ്ങളും വികാരനിർഭരമായി പങ്കുവച്ചു. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. കമ്മ്യൂണിറ്റിയുടെ സംഘാടകർ മുജീബിന് സ്നേഹോപഹാരവും മെമന്റോയും സമ്മാനിച്ചു. എസ്.എം. മുജീബ് അവതരിപ്പിച്ച ജാക്ക്പോട്ട് ഗെയിമോടെ പരിപാടി സമാപിച്ചു.സാലിഹ്, പി.പി. അലിക്കോയ, സി.വി. കുഞ്ഞഹമ്മദ്, ഹിഫ്സുറഹ്മാൻ, ഡി. സമദ്, അബ്ദുറഹ്മാൻ പി.എം., ഫിറോസ് മാലിക്ക് എന്നിവർ പരിപാടി നിയന്ത്രിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക