05
Oct 2023
Fri
05 Oct 2023 Fri

സഹകരണ ബാങ്ക് പ്രസിഡന്റായ കോൺ​ഗ്രസ് നേതാവിനെ ആലുവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡ് പി.ടി പോളാണ് മരിച്ചത്. ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്വേഷിച്ച് എത്തിയ സുഹൃത്താണ് പോളിനെ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ ഹോട്ടൽ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വെള്ളി ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് പോൾ ഹോട്ടലിൽ മുറി എടുത്തത്. മുറിയിൽ നിന്ന് ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക