24
Aug 2025
Sun
കൊച്ചി: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും.
ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്.
|
വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു.
അതിലും 12 രൂപ കുറച്ചാണ് ഇന്ന് പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും, സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ആഗസ്റ്റ് മുതല്‍ നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് വെളിച്ചെണ്ണ വിപണിയില്‍ ചെറിയ വിലക്കുറവ് ദൃശ്യമായിരുന്നു. തമിഴ്‌നാട് ലോബി ഓണം ലക്ഷ്യമിട്ട് വെളിച്ചെണ്ണ പൂഴ്ത്തി വയ്ക്കുന്നത് വില കുതിച്ചു കയറാന്‍ കാരണമാകുന്നതായി റിപോര്‍ട്ടുണ്ട്.


