രണ്ടാഴ്ചയ്ക്കുള്ളിൽ 12 പാലങ്ങൾ നിലംപൊത്തി നാണക്കേടിലായ ബിഹാർ ഒടുവിൽ എൻജീയർമാർക്കെതിരേ നടപടിയുമായി രംഗത്ത്. 15 എൻജിനീയർമാരെ സർക്കാർ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു. തകർന്നുവീണ പാലങ്ങൾ പുനർനിർമിക്കാനും ഇതിന്റെ ചെലവ് കുറ്റക്കാരായ കോൺട്രാക്ടർമാരിൽ നിന്ന് ഈടാക്കും നിതീഷ് കുമാർ നയിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
|
പാലങ്ങളുടെ തകർച്ചയെകുറിച്ചുപഠിക്കാൻ നിയോഗിച്ച ഫ്ളൈയിങ് സ്ക്വാഡ് റിപോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാലം പണിയിൽ എൻജിനീയർമാർ ശ്രദ്ധിക്കാത്തതും മേൽനോട്ടം വഹിക്കാത്തതുമാണ് നിർമാണത്തിലെ അപാകതയ്ക്കും തകർച്ചയ്ക്കും വഴിവച്ചതെന്ന് റിപോർട്ടുകളിൽ പറയുന്നുണ്ട്.
17 ദിവസത്തിനിടെ നിർമാണത്തിലിരിക്കുന്നതും സമീപകാലത്തു നിർമിച്ചതുമായവ അടക്കം 12 പാലങ്ങളാണ് തകർന്നുവീണത്. അന്വേഷണം പൂർത്തിയാവുന്നതു വരെ കോൺട്രാക്ടർമാർക്ക് നൽകാനുള്ള പണം പിടിച്ചുവയ്ക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





