03
Dec 2024
Mon
03 Dec 2024 Mon
college principal transferred over death of nursing student and three students suspended

പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. കേസില്‍ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ അറസ്റ്റിലായ പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതത്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.

അതേസമയം കേസില്‍ സൈക്യാട്രി വിഭാഗം അധ്യാപകന്‍ സജിയെ ഒന്നാം പ്രതിയാക്കണമെന്നാണ് ആവശ്യപ്പെട്ട് അമ്മു സജീവിന്റെ അച്ഛന്‍ സജീവ് പത്തനംതിട്ട ഡിവൈഎസ്പിക്ക് പുതിയ പരാതി നല്‍കി. അധ്യാപകന്റെ സാന്നിധ്യത്തില്‍ സഹപാഠികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നും അധ്യാപകന്‍ കൗണ്‍സിലിങ് അല്ല പകരം കുറ്റവിചാരണയാണ് നടത്തിയതെന്നും പരാതിയില്‍ കുടുംബം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക