03
Jul 2023
Wed
03 Jul 2023 Wed

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ബൈക്കിടിച്ചു മരിച്ചു. വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍ നമിത ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം ഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരിക്കേറ്റു. ബുധന്‍ വൈകിട്ട് അഞ്ചോടെയാണ് അപകടം. ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു നമിത.

റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥികളെ മൂവാറ്റുപുഴ ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവിനും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ വിദ്യാര്‍ഥിനിയെയും ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക