04
                Nov 2025
 Mon
                    തമിഴ്‌നാട്ടില്‍ കോളജ് വിദ്യാര്‍ഥിനിയെ മൂന്നംഗം സംഘം കൂട്ടബലാല്‍സംഗം ചെയ്തു. 19കാരിയാണ് ലൈംഗികാതിക്രമത്തിനിരയായത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിനു സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം.
  | 
സുഹൃത്തിനൊപ്പമായിരുന്നു യുവതി സംഭവസമയമുണ്ടായിരുന്നത്. സുഹൃത്തിനെ ആക്രമിച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് കൂട്ടബലാല്‍സംഗം ചെയ്തത്. സുഹൃത്ത് നല്‍കിയ വിവരമനുസരിച്ച് പോലീസ് നടത്തിയ തിരച്ചിലില്‍ ആണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു.
ലൈംഗികാതിക്രമത്തിനു മുമ്പ് പ്രതികള്‍ ഒരു മോട്ടോര്‍ബൈക്ക് മോഷ്ടിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
                                
                            
                                
                                
                                
                                    
                                    
                                    
                        
                        
                        
                        