29
Aug 2024
Sun
29 Aug 2024 Sun
college student raped by bike rider after gave her lift

ബൈക്കിൽ ലിഫ്റ്റ് ചോദിച്ചുകയറിയ കോളജ് വിദ്യാർഥിനിയെ ബലാൽസം​ഗം ചെയ്തു. ബംഗളുരു നഗരത്തിലെ കോളജിൽ പഠിക്കുന്ന 21 കാരിയാണ് ബലാൽസം​ഗത്തിനിരയായത്. സുഹൃത്തുക്കളുമൊത്തുള്ള പാർട്ടി കഴിഞ്ഞ് ഞായറാഴ്ച പുലർച്ചെ ഒന്നിന് തിരിച്ചുവരുന്നതിനിടെയാണ് പെൺകുട്ടിക്ക് അക്രമി ബൈക്കിൽ ലിഫ്റ്റ് നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാർഥിനി പറഞ്ഞ ഇടത്തേക്ക് കൊണ്ടുപോകുന്നതിന് പകരം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വാഹനമോടിച്ചുപോവുകയും പെൺകുട്ടിയെ ബലാൽസം​ഗം ചെയ്യുകയുമായിരുന്നുവെന്ന് ഈസ്റ്റ് സോൺ അഡിഷണൽ കമ്മിഷണർ രമൺ ഗുപ്ത അറിയിച്ചു.എച്ച്എസ്ആർ ലേഔട്ടിലെ ഹൗസർ സർവീസ് റോഡിൽ ട്രക്കിന് പിറകിലായി ചുവന്ന ജാക്കറ്റ് മാത്രം പുതപ്പിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു.

സംഭവ സ്ഥലത്ത് മുഖത്ത് പരിക്കേറ്റ പാന്റ്സ് മാത്രം ധരിച്ച ഒരാളെ കണ്ടെന്നും പിടിക്കൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപെട്ടതായും സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകി. ‌പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും വൈദ്യ പരിശോധനാ ഫലം വന്നതിനു ശേഷമേ മറ്റ് വിവരങ്ങൾ അറിയാൻ കഴിയൂ എന്നും എസിപി രമൺ ഗുപ്ത അറിയിച്ചു.