09
Sep 2023
Sun
09 Sep 2023 Sun

വളാഞ്ചേരി: കോളജ് അധ്യാപകന്‍ ഇരുചക്രവാഹനം അപകടത്തില്‍ പെട്ടു മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദ് ആണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ മൂന്നോടെ മലപ്പുറം വളാഞ്ചേരി മൂച്ചിക്കല്‍ ബൈപ്പാസിനു സമീപമായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഴിയരികിലെ കടമുറിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു പ്രസാദിന്റെ വാഹനം കണ്ടെത്തിയത്. പട്രോളിങ്ങിനെത്തിയ പൊലീസ് സംഘമാണ് പ്രസാദിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

വളാഞ്ചേരി മജ് ലിസ് കോളജില്‍ ഫിസിക്‌സ് അധ്യാപകനായിരുന്നു. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക