ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അരവിന്ദര്‍ സിങ് ലൗലി അടക്കമുള്ള ഏതാനും നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി മുന്‍ മന്ത്രി രാജ് കുമാര്‍ ചൗഹാന്, മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിങ് എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.(Congress Delhi state president among some leaders joined BJP)
|
കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പൂരിയുടെയും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി വിനോദ് തൗഡേയുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബിജെപി പ്രവേശനം. മോദി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് അരവിന്ദ് സിങ് ലൗലി അവകാശപ്പെട്ടു. ആംആദ്മിയുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തില്‍ പ്രതീക്ഷിച്ചായിരുന്നു അരവിന്ദ് സിങ് ലൗലി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനവും അംഗത്വവും ഉപേക്ഷിച്ചത്.
അതേസമയം ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ആംആദ്മി നേതാക്കളെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപിയുടെ ഇടനിലക്കാര്‍ തങ്ങളെ സമീപിച്ചതായി ആംആദ്മി നേതാവും ഡല്‍ഹി മന്ത്രിയുമായ അതീഷി സിങ് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു അതീഷി ബിജെപിയുടെ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





