ലോക്സഭാ തെരഞ്ഞെടുപ്പ് സഖ്യനീക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചു. മുകുള്‍ വാസ്നിക് ആണ് സമിതിയുടെ കണ്‍വീനർ. രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, സല്മാന് ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നിവരാണ് സമിതി അംഗങ്ങള്‍.
|
വിശാലപ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയില്‍ തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഈ സമിതിയാണ് നേതൃത്വം നൽകുക. സീറ്റ് ഷെയറിങ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായി ഇന്ത്യാ മുന്നണിയുടെ നിർണായക യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിൽ ഡല്‍ഹി അശോക ഹോട്ടലില്‍ നടക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





