മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു. മുന്‍ കൗണ്‍സിലര്‍ കൂടിയായ ഹാജി കലിം ഖാന്‍ എന്ന ഗുഡ്ഡു(60)ആണ് കൊല്ലപ്പെട്ടത്. വസിര്‍ പാര്‍ക്ക് കോളനിയിലെ വസതിയില്‍ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.
|
വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് ഹാജി കലിം ഖാനെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് എത്തിയ പോലീസ് ചോദ്യംചെയ്യുന്നതിനായി ഭാര്യയെയും രണ്ട് ആണ്‍ മക്കളെയും കസ്റ്റഡിയിലെടുത്തു. ഭൂമിയെച്ചൊല്ലി കുടുംബവഴക്ക് ഉണ്ടായിരുന്നതായാണ് വിവരം. കലിം ഖാന്റെ ഭാര്യ നിലോഫറും മക്കളായ ഡാനിഷും ആഷിഫും വര്‍ഷങ്ങളായി മറ്റൊരിടത്താണ് താമസിച്ചിരുന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഈ മാസം നാലിന് കലിം ഖാന് നേരെ വെടിവയ്പുണ്ടായിരുന്നു. ഓടയിലേക്ക് ചാടിയാണ് അന്ന് കലിം ഖാന്‍ രക്ഷപ്പെട്ടത്. അന്ന് പോലീസ് മുമ്പാകെ പരാതി നല്‍കിയ കലിം ഖാന്‍ സുരക്ഷ തേടുകയും ചെയ്തിരുന്നു. ഇതിനു ശേഷം കലിം ഖാന്‍ വീട്ടിനു പുറത്തിറങ്ങിയിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





