മയക്കുമരുന്ന് കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് എം.എല്‍.എ അറസ്റ്റില്‍; വ്യക്തി വൈരാഗ്യമെന്ന് എം.എല്‍.എ
|
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് എം.എല്‍.എ സുഖ്പാല്‍ സിങ് ഖയ്‌റ ലഹരി അറസ്റ്റില്‍. ബോലത് മണ്ഡലത്തിലെ എം.എല്‍.എയായ ഖയ്‌റയെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ഛണ്ഡിഗഢിലെ വസതിയില്‍ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ്. എം.എല്‍.എക്കെതിരെ ജലാബാദ് പൊലീസ് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരികുന്നത്. ഫസില്‍ക്ക പൊലീസിലെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെത്തിയാണ് എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
രോഷാകുലനായ ഖൈറ പൊലീസ് നടപടിയെ ചോദ്യം ചെയ്യുകയും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കേസ് മുമ്പ് തന്നെ സുപ്രീംകോടതി റദ്ദാക്കിയെന്ന വാദവും ഖയ്‌റ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസില്‍ നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥരോട് ഖൈറ തര്‍ക്കിക്കുകയും അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുകയും ചെയ്തു. രാവിലെ തന്റെ കിടപ്പുമുറിയില്‍ കയറിയതിന് ഖൈറ പൊലീസിനെതിരെ പ്രതിഷേധിക്കുന്നതും വീഡിയോയിലുണ്ട്. നിരന്തരം പഞ്ചാബിലെ എ.എ.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും നയങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന നേതാവാണ് ഖൈറ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





