22
Feb 2023
Sat
22 Feb 2023 Sat

പുത്തൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് 1700 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മോചിതരാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാനാവില്ല. അതിന് ബിജെപിക്കേ കഴിയൂ എന്നും കര്‍ണാടകയിലെ പൂത്തൂരില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ അമിത് ഷാ അവകാശപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് 1700 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മോചിപ്പിച്ചപ്പോള്‍ ബിജെപിയുടെ പ്രധാനമന്ത്രി പോപുലര്‍ ഫ്രണ്ടിനെ തന്നെ നിരോധിക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് ദേശവിരുദ്ധരെ ശക്തിപ്പെടുത്തുകയാണ്. അവര്‍ക്കൊരിക്കലും കര്‍ണാടകയെ സംരക്ഷിക്കാനാവില്ല.

നിങ്ങള്‍ക്ക് അടുത്താണ് കേരളം. അതിനെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലതെന്നും ഷാ പറഞ്ഞു. കര്‍ണാടക സുരക്ഷിതമായി ഇരിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അതിന് ബിജെപിക്കേ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാരിനു മാത്രമേ കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയൂ എന്നും അമിത് ഷാ ആവര്‍ത്തിച്ചു.