കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്; ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജനസഭ ഇന്ന് തൃശൂരില്‍
|
തൃശൂര്‍: പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സംസ്ഥാനത്തെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന മഹാജനസഭ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ പ്രസിഡന്റ് എന്നിവരടങ്ങുന്ന പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി വരെയുള്ള പ്രവര്‍ത്തകരും മഹാജനസഭയില്‍ പങ്കെടുക്കും.
മഹാജനസഭയ്ക്ക് മുന്നോടിയായി രാവിലെ 11 ന് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും, ഇടതുപക്ഷവും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





