കുമളി: അന്തരിച്ച മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തിരുവനന്തപുരത്തുനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. അട്ടപ്പള്ളം പുതുവലില്‍ കണ്ടത്തില്‍ കെ വൈ വര്‍ഗീസാണ്(47) മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രസാദ് മാണി, കുമളി മണ്ഡലം വൈസ് പ്രസിഡന്റ് ബിനോയ് നടൂപ്പറമ്പില്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ ഏല്‍ക്കാതെ രക്ഷപ്പെട്ടു.
|
തിരുവനന്തപുരത്തു നിന്നു കുമളിയിലേക്ക് മടങ്ങിവരവെ ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റാന്നിക്കു സമീപം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് 5ന് മരിക്കുകയായിരുന്നു. കാറിന്റെ പിന്‍ സീറ്റിലാണ് വര്‍ഗീസ് ഇരുന്നിരുന്നത്. ഭാര്യ കല്‍പന. മക്കള്‍: ബിനിഷ്, അനിഷ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





