07
Jun 2024
Sat
07 Jun 2024 Sat
congress working committee meeting passes ressoulution to appoint Rahul Gandhi as Opposition leader in Loksabha

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. ദിഗ്വിജയ് സിങ് ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ രാഹുല്‍ ഗാന്ധിയും എതിര്‍ത്തില്ല. യോഗം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയും തീരുമാനിക്കും. നിലവില്‍ സോണിയ ഗാന്ധിയാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭരണഘടനയെ സംരക്ഷിക്കാനായി ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും നടത്തിയ പോരാട്ടത്തെ പ്രവര്‍ത്തക സമിതി യോഗം പ്രശംസിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാര്‍ട്ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങള്‍ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സമിതി അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക