22
Jan 2023
Tue
22 Jan 2023 Tue

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കാനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. വംശഹത്യയില്‍ മോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന കാര്യ വ്യക്തമാക്കുകയാണ് ഇന്ത്യാ ദി മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി. ഇതുവരെ വെളിച്ചം കാണാത്ത രഹസ്യരേഖകള്‍ ഡോക്യുമെന്ററിയിലൂടെ പുറത്ത് കാണിക്കുന്നത് ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുന്നുണ്ടെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തില്‍ ഒരു കൊലയാളി ഇരിക്കുന്ന പരിഹാസ്യതയെ വിലക്കുകള്‍ മറികടന്ന് ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ യൂത്ത് ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>