22
Feb 2023
Tue
22 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: വിവാഹ ആഘോഷ ചടങ്ങിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെടിയേറ്റ് മരിച്ചു. നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ബീഹാറിലെ അരാ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. റെയില്‍വേ ജീവനക്കാരന്‍ അഭിഷേക് കുമാര്‍ സിങ് (23) ആണ് മരിച്ചത്.
വിവാഹത്തോടനുബന്ധിച്ചുള്ള നൃത്ത പരിപാടിക്കിടെ അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ള ചിലര്‍ വേദിയില്‍ പ്രവേശിച്ച് അവര്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ ഇടാന്‍ ആവശ്യപ്പെട്ടു. അഭിഷേക് സിങും കുടുംബാംഗങ്ങളും അക്രമികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴക്കുണ്ടായി.

ഇതിനിടെ അക്രമികള്‍ തോക്ക് എടുത്ത് അഭിഷേകിനെ വെടിവയ്ക്കുകയായിരുന്നു. കണ്ണിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.