21
Jan 2023
Fri
21 Jan 2023 Fri

കേരളത്തിൽ സാമുദായിക സാഹോദര്യവും സൗഹാർദ്ദവും ശക്തിപ്പെടുത്തുന്നതിനു വേണ്ടി സമുദായ സഹകരണ സമിതി(സിസിസി) നിലവിൽ വന്നു.വിവിധ മത-സാമുദായിക സമൂഹങ്ങൾക്കിടയിൽ സാഹോദര്യബോധവും സൗഹാർദ്ദവും ശക്തിപ്പെടുത്താനും വിത്യസ്ത വിഭാഗങ്ങൾക്കിടയിൽ ആരോഗ്യകരമായ ആശയ വിനിമയം സാധ്യമാക്കുകയുമാണ് ഇതിനു പിന്നിലെ ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ വിവിധ സമുദായങ്ങളെയും മത സംഘടനകളേയും പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുത്തു.

സ്വാമി ശ്രീഹരി പ്രസാദ്, ഫാദർ ആന്റണി വടക്കേക്കൽ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ഗൾഫാർ പി.മുഹമ്മദലി, സ്വാമി അസ്പ്രശ്യാനന്ദ, ഫാദർ തോമസ് വർഗീസ്, ഡോ.മുഹമ്മദ് ബഹാഉദ്ദീൻ നദ് വി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ.സുബൈർ ഹുദവി, എം.ഐ അബ്ദുൽ അസീസ്, പി.മുജീബ് റഹ് മാൻ, ശിഹാബ് പൂക്കോട്ടൂർ, ഡോ.ഹുസൈൻ മടവൂർ, കടക്കൽ അബ്ദുൽ അസീസ് മൗലവി, പി.രാമചന്ദ്രൻ, ഫാദർ സേവ്യർ, ഡോ.അബ്ദുസ്സലാം അഹ് മദ്, സി.എച്ച് അബ്ദുറഹീം, ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ, ബാബു സേഠ്, അഡ്വ.മുഹമ്മദ് ഹനീഫ, ഡോ.കടക്കൽ അശ്റഫ്, അഡ്വ.മുഹമ്മദ് ഷാ, ഡോ. ഫസൽ ഗഫൂർ, പി.ഉണ്ണീൻ, എൻ.എം ശറഫുദ്ദീൻ, ഡോ.പി.സോമസുന്ദരം, സുവർണകുമാർ എന്നിവർ സംബന്ധിച്ചു.