23
Feb 2025
Tue
23 Feb 2025 Tue
KERALA LOCAL BODY BYELECTION 2025

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

28 തദ്ദേശ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനിലെ ശ്രീവരാഹം വാര്‍ഡ് ഉള്‍പ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.

ALSO READ: ”അഞ്ചുപേരെ കൊന്ന് മച്ചാനേ എന്നും വിളിച്ച് ചാവി കറക്കി കൂളായി അവന്‍ വന്നു; പോലീസ് സ്‌റ്റേഷനില്‍ ഒരു ഒപ്പിട്ട് വരാമെന്ന് പറഞ്ഞു”

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം എന്‍ഡിഎയ്ക്കും ഉപതിരഞ്ഞെടുപ്പിലെ വിജയം നിര്‍ണായകമാണ്. ശക്തമായ പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തിയത്.

ആകെ 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. അതില്‍ 52 പേര്‍ സ്ത്രീകളാണ്.

ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍ ഇവയാണ്.

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം കോര്‍പറേഷന്‍ – ശ്രീവരാഹം വാര്‍ഡ്
കരുംകുളം ഗ്രാമപഞ്ചായത്ത് – കൊച്ചുപള്ളി വാര്‍ഡ്
പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് – പുളിങ്കോട് വാര്‍ഡ്

പാങ്ങോട് ഗ്രാമപഞ്ചായത്ത് – പുലിപ്പാറ വാര്‍ഡ്

കൊല്ലം ജില്ല

കൊട്ടാരക്കര നഗരസഭ – കല്ലുവാതുക്കല്‍ വാര്‍ഡ്
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് – അഞ്ചല്‍ വാര്‍ഡ്
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് – കൊട്ടറ വാര്‍ഡ്
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് – കൊച്ചുമാംമൂട് വാര്‍ഡ്
ക്ലാപ്പന ഗ്രാമപഞ്ചായത്ത് – പ്രയാര്‍ തെക്ക് ബി വാര്‍ഡ്
ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് – പടിഞ്ഞാറ്റിന്‍ കര വാര്‍ഡ്

പത്തനംതിട്ട ജില്ല

പത്തനംതിട്ട നഗരസഭ- കുമ്പഴ നോര്‍ത്ത് വാര്‍ഡ്
അയിരൂര്‍ ഗ്രാമപഞ്ചായത്ത് – തടിയൂര്‍ വാര്‍ഡ്
പുറമറ്റം ഗ്രാമപഞ്ചായത്ത് – ഗ്യാലക്‌സി നഗര്‍ വാര്‍ഡ്

ആലപ്പുഴ ജില്ല

കാവാലം ഗ്രാമപഞ്ചായത്ത് – പാലോടം വാര്‍ഡ് മുട്ടാര്‍ ഗ്രാമപഞ്ചായത്ത് – മിത്രക്കരി ഈസ്റ്റ് വാര്‍ഡ്

കോട്ടയം ജില്ല

രാമപുരം ഗ്രാമപഞ്ചായത്ത് – ജി വി സ്‌കൂള്‍ വാര്‍ഡ്

എറണാകുളം ജില്ല

മൂവാറ്റുപുഴ നഗരസഭ – ഈസ്റ്റ് ഹൈസ്‌കൂള്‍ വാര്‍ഡ്
അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് – മേതല തെക്ക് വാര്‍ഡ്
പൈങ്ങോട്ടൂര്‍ഗ്രാമപഞ്ചായത്ത് – പനങ്കര വാര്‍ഡ്
പായിപ്ര ഗ്രാമപഞ്ചായത്ത് – നിരപ്പ് വാര്‍ഡ്

തൃശൂര്‍ ജില്ല

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് – മാന്തോപ്പ് വാര്‍ഡ്

പാലക്കാട് ജില്ല

മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് – കീഴ്പാടം വാര്‍ഡ്

മലപ്പുറം ജില്ല

കരുളായി ഗ്രാമപഞ്ചായത്ത് – ചക്കിട്ടാമല വാര്‍ഡ്
തിരുനാവായ ഗ്രാമപഞ്ചായത്ത് – എടക്കുളം ഈസ്റ്റ് വാര്‍ഡ്

കോഴിക്കോട് ജില്ല

പുറമേരി ഗ്രാമപഞ്ചായത്ത് -കുഞ്ഞല്ലൂര്‍ വാര്‍ഡ്

കണ്ണൂര്‍ ജില്ല

പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് – താഴെ ചമ്പാട് വാര്‍ഡ്

കാസര്‍കോട് ജില്ല

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് – അയറോട്ട് വാര്‍ഡ്