ഇതിന് മുമ്പ് വലിയ കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലാത്ത പ്രതി കൂട്ടക്കൊലയ്ക്ക് ശേഷം യാതൊരു കൂസലുമില്ലാത്ത രീതിയില്‍ പെരുമാറിയതില്‍ സുഹൃത്തിന് അമ്പരപ്പ്. (VENJARAMOOD MASS MURDER: AFAN WAS VERY COOL) വെഞ്ഞാറമൂട്ടില്‍ 5 പേരെ വെട്ടിക്കൊന്ന പ്രതി അഫാന്‍ കൊലപാതക ശേഷം സംസാരിച്ചത് ലവലേശം കുറ്റബോധമില്ലാതെയെന്ന് സുഹൃത്ത് ആലം.
|
കൊലപാതകം നടത്തി വൈകിട്ട് 6.30 മണിക്ക് മച്ചാനേ എന്ന് വിളിച്ച് തന്റെ അടുത്തേക്ക് ചാവി കറക്കി കൂളായി ഓടിവുന്നുവെന്ന് ആലം പറയുന്നു. താന്‍ ആറ് പേരെ കൊന്നുവെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പോയതെന്നും സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു.
അഫാന്‍ തമാശ പറയുകയാണെന്ന് കരുതി നീ എന്താണ് പറുന്നതെന്ന് താന്‍ ആവര്‍ത്തിച്ച് ചോദിച്ചുവെന്നും 4 തവണ കൊലചെയ്തുവെന്ന് ആവര്‍ത്തിച്ചു പറഞ്ഞുവെന്നും ഞെട്ടലോടെ ആലം പറയുന്നു. കാമുകിയെ സംബന്ധിച്ച് കാര്യങ്ങള്‍ ഒന്നും തന്നോട് പറഞ്ഞിട്ടില്ല. ചെറുപ്പം മുതല്‍ അഫാനെ അറിയാമെന്നും ആലം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേനിലേക്ക് ലവലേശം കുറ്റബോധമില്ലാതെയാണ് പ്രതി അഫാന്‍ കയറിപോയതെന്നും ആലം സാക്ഷ്യപ്പെടുത്തുന്നു.
വല്യുമ്മ സല്‍മാ ബീവി, പിതാവിന്റെ ജ്യേഷ്ഠന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നശേഷം സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും ഉമ്മയെയും അഫാന്‍ വെട്ടി. വെട്ടേറ്റ 6 പേരില്‍ 5 പേരും മരിച്ചു. ഉമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.


