07
Jan 2024
Thu
07 Jan 2024 Thu

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം തു​റ​ന്ന​ത് രാ​ജ്യ​ത്തി​ന് ഏ​റെ അ​ഭി​മാ​നം ന​ൽ​കു​ന്നു എ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. 75ാമ​ത് റിപബ്ലിക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന​ചെ​യ്യുകയായിരുന്നു രാഷ്ട്രപതി. രാ​ജ്യ​ത്തി​ൻറെ ല​ക്ഷ്യ​ങ്ങ​ൾ ഓ​ർ​മി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ഏ​റെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും രാ​ജ്യം മു​ന്നേ​റി. പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ പൗ​ര​ന്മാർ പ്ര​യ​ത്നി​ക്ക​ണമെന്നും ദ്രൗപതി മുർമു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടിക്കു​ന്ന​താ​ണ് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന. മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ പ​ഴ​ക്കം ചെ​ന്ന​താ​ണ് നമ്മുടെ ഭ​ര​ണ​ഘ​ട​ന. അ​തി​നാ​ലാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ൻറെ മാ​താ​വ് എ​ന്ന് രാ​ജ്യം അ​റി​യ​പ്പെ​ടു​ന്ന​തെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക