08
Mar 2023
Fri
08 Mar 2023 Fri

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിൽ മൂന്നു കുട്ടികൾക്കു വിഷം നൽകിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം പുന്നയാറിലാണ് സംഭവം. കഞ്ഞിക്കുഴി പുന്നയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്.

ഇവരുടെ മൂന്ന് മക്കളെയും ഇടുക്കി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യ പിന്നിൽ കടബാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.