രാത്രി ഇരുചക്രവാഹനത്തിലെത്തിയ യുവാവിനും യുവതിക്കും നേരെ ഒരു സംഘം ആളുകളുടെ അതിക്രമം. ബിഹാറിലെ ജമുയിയിൽ നിന്നുള്ളതെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് യുവതിക്കും യുവാവിനും നേരെ സംഘം കൈയേറ്റം നടത്തുന്നതായി കാണുന്നത്. യുവാവിന്റെ അടുത്തുനിന്ന് യുവതിയെ അകറ്റിക്കൊണ്ടുപോയ ശേഷമാണ് ഇരുകാലുകളുടെയും
ഇടയിലൂടെ കൈയിട്ടു സ്വകാര്യ ഭാഗത്ത് അമർത്തി എടുത്തുകൊണ്ടു പോവുകയായിരുന്നു. വേദന മൂലം യുവതി നിലവിളിച്ച് ചെറുക്കാൻ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം. യുവാവ് ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സംഘത്തിലെ മറ്റുള്ളവർ ഇയാളെ പിടിച്ചുവയ്ക്കുകയായിരുന്നു.മുഖം മറച്ച ഒരാൾ ആണ് യുവതിയോട് അതിക്രമം കാണിച്ചത്.
|
സംഭവത്തിന്റെ മറ്റൊരു വീഡിയോയിലും ഇതേ യുവതിയെയും യുവാവിനെയും ഒരു സ്കൂട്ടറിൽ കാണുന്നുണ്ട്. അതേ സംഘം ഇവരെ വീണ്ടും തടയുന്നതായാണ് വീഡിയോയിൽ അവകാശപ്പെടുന്നത്. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവതിയും യുവാവും സംഘത്തോട് സംസാരിക്കുകയും ചെയ്യുന്നു. പിന്നീട് ഇരുവരും അവിടെനിന്ന് പോകുന്നതായും കാണാം.
A second video has now surfaced, and it is being claimed that the incident is from Jamui, Bihar. If the video is genuine and the people involved are identified, Bihar Police must act swiftly and lawfully—those responsible for sexually harassing the couple should be arrested without delay and face the full consequences under the law.
And Bihar Police needs to answer: how are such incidents happening openly, while people are filming instead of stopping them? Silence and inaction only embolden such behaviour. This is the time for strict action, proper investigation, and accountability—not excuses.
— Pinkie (@PinkiePragya) September 20, 2026
എന്നാൽ വീഡിയോകൾ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്നും സംഭവത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. സമൂഹമാധ്യമങ്ങളിലെ ചില പോസ്റ്റുകളിലാണ് സംഭവം ബിഹാറിലെ ജമുയിയിലേതാണെന്ന് അവകാശപ്പെടുന്നത്. വീഡിയോയുടെ സ്ഥലം, സമയം, ആധികാരികത, സംഭവത്തിന്റെ പൂർണ സാഹചര്യങ്ങൾ എന്നിവ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. യുവതിക്കും യുവാവിനും നേരെ അതിക്രമം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ആവശ്യം.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിഹാർ പൊലീസും എക്സിലൂടെ പ്രതികരിച്ചു. ജമുയി പൊലീസിനെ ടാഗ് ചെയ്ത് “വിവരത്തിനും ആവശ്യമായ നടപടിക്കുമായി കൈമാറുക” എന്നാണ് ബിഹാർ പൊലീസ് നിർദേശിച്ചത്.
ALSO READ: അമേരിക്ക–ഇറാൻ ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തറിന്റെ നീക്കം; ധാരണയ്ക്ക് തയ്യാറാണെന്ന് യുഎസ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




