05
Oct 2025
Wed
തൃശൂര്‍ വാടാനപ്പള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉദയന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലു പേരെയും തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ കെ കമനീസ് വെറുതെ വിട്ടു. എന്‍ഡിഎഫിന്റെ മുന്‍ പ്രവര്‍ത്തകരായ സൈഫുദ്ദീന്‍ വാടാനപ്പള്ളി, ഷറഫുദ്ദീന്‍ വാടാനപ്പള്ളി, ഫൈസല്‍ മാളി, റഫീഖ് മാളി എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്.
|
2004 നവംബര്‍ 19നാണ് വാടാനപള്ളി തൃത്തല്ലൂര്‍ പടിഞ്ഞാറുവശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉദയനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിക്കുകയും ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. ഈ വര്‍ഷമാണ് വിചാരണ ആരംഭിച്ചത്. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ എം.പി അബ്ദുല്ലത്തീഫ് മഞ്ചേരി, എ എം ഷാജന്‍ എന്നിവര്‍ ഹാജരായി.





