പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു പിന്നാലെ ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി. സമ്മതം കൂടാതെയാണെങ്കിലും 15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും കുറ്റകൃത്യമല്ലെന്നും ജഡ്ജി നരേന്ദ്ര കുമാര്‍ വ്യാസ് വ്യക്തമാക്കി.
|
സമ്മതമില്ലാതെ ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനുപയോഗിക്കുകയും ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് എടുത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തമാക്കുകയായിരുന്നു. 2017 ഡിസംബര്‍ 11നാണ് കേസിനാധാരമായ സംഭവം നടന്നത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ചികില്‍സയിലിരിക്കെ മരിക്കുകയുമായിരുന്നു.
വയറിന്റെ ആന്തരികഭിത്തിക്കുണ്ടായ വീക്കത്തെ തുടര്‍ന്നായിരുന്നു മരണം. ഭര്‍ത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന് പെണ്‍കുട്ടി ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് യുവാവിനെ 10 വര്‍ഷത്തെ തടവിന് വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരേ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





