വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നാലുവര്‍ഷമായി ജയിലില്‍ തുടരുന്ന അമ്പതുകാരനെ കുറ്റവിമുക്തനാക്കി മുംബൈ സെഷന്‍സ് കോടതി. പരാതിക്കാരിയായ വീട്ടമ്മയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും വന്നിരുന്നില്ലെന്നതടക്കമുള്ള വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
|
2020 ഒക്ടോബര്‍ ഒമ്പതിനാണ് മൂന്നു കുട്ടികളുടെ അമ്മയായ 25കാരി ബലാല്‍സംഗത്തിനിരയായെന്ന പരാതിയില്‍ പോലീസ് കേസെടുക്കുന്നത്. സംഭവസമയം താന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും അന്നേദിവസം പ്രതി തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്തുവെന്നുമായിരുന്നു പരാതി.
യുവതിയുടെ ഭര്‍ത്താവ് പുറത്തുപോയിരുന്നുവെന്നും സഹോദരന്‍ അയല്‍വാസിയുടെ മകളുടെ വിവാഹത്തിനു പോയെന്നും പോലീസിനോടു പറഞ്ഞിരുന്നു. ബലാല്‍സംഗത്തിനിരയായ വിവരം ആദ്യം
വീട്ടുടമയോടും പിന്നീട് സഹോദരിയോടും പറഞ്ഞശേഷം പിറ്റേദിവസമാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
കേസിന്റെ വിചാരണവേളയില്‍ കോടതി പരാതിക്കാരിയെ പരിശോധിച്ച ഡോക്ടറടക്കം ആറു സാക്ഷികളെ വിസ്തരിച്ചിരുന്നു. യുവതിയുടെ ശരീരത്തില്‍ ആന്തരികവും ബാഹ്യവുമായ ഒരു വിധ മുറിവുകളും കണ്ടെത്തിയില്ലെന്ന് ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി. യുവതി വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയും ആയതിനാലാവും സ്വകാര്യഭാഗത്തെ മുറിവുകള്‍ കാണാതിരുന്നതെന്നും എന്നാല്‍ ബലാല്‍സംഗത്തിനിടെയുണ്ടാകാവുന്ന ചെറുത്തുനില്‍പ്പ് മൂലവും ഇതു തടയാനുള്ള പ്രതിയുടെ നീക്കം മൂലവും യുവതിയില്‍ യാതൊരു വിധ പരിക്കുകളും ഉണ്ടായിട്ടില്ലെന്ന കാര്യവും കോടതി ഉയര്‍ത്തിക്കാട്ടി.
പരാതിക്കാരിയുടെ കൈകാലുകള്‍ ബന്ധിച്ചിട്ടില്ലായിരുന്നുവെന്നും ബലാല്‍സംഗം ചെറുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ നഖത്തിനടിയില്‍ നിന്ന് പ്രതിയെന്നു പറയുന്നയാളുടെ ത്വക്കിന്റെ ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. അതിക്രമം നടന്നുവെന്ന പറയുന്ന വേളയിലോ അതിനു ശേഷമോ യുവതി ബഹളം വയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിരുന്നില്ല. അയല്‍വാസിയുടെ മകളുടെ വിവാഹത്തിന് സഹോദരന്‍ പോയിരുന്നുവെന്ന വാദവും കോടതിയില്‍ പൊളിഞ്ഞു. തന്റെ കുടുംബത്തില്‍ ആരുടെയും വിവാഹം നടന്നിരുന്നില്ലെന്ന അയല്‍വാസിയുടെ മൊഴിയും കോടതി കണക്കിലെടുക്കുകയുണ്ടായി. തുടര്‍ന്നാണ് കോടതി കുറ്റാരോപിതനെ ജയില്‍മോചിതനാക്കാന്‍ നിര്‍ദേശം നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





