സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ആലുവ സ്വദേശിനിയുടെ പരാതിയിലാണ് ഇരുവര്‍ക്കുമേതിരേ പോലീസ് കേസെടുത്തത്. അടച്ചിട്ട കോടതിയില്‍ രണ്ടുദിവസങ്ങളിലായി നടന്ന വാദത്തിനൊടുവിലാണ് ജഡ്ജ് ഹണിം എം വര്‍ഗീസ് കുറ്റോരാപിതരായ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
|
നേരത്തേ മുകേഷിന്റെ അറസ്റ്റ് കോടതി ചൊവ്വാഴ്ച വരെ തടഞ്ഞിരുന്നു. പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന മുകേഷ് ആരോപിച്ചിരുന്നു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





