06
Nov 2024
Sun
06 Nov 2024 Sun
court denied bail for husband after his wife committed suicide because non marrtial relation

അയല്‍ക്കാരിയുമായുള്ള തന്റെ അവിഹിതബന്ധം നേരില്‍ക്കണ്ട് ഭാര്യ ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35) ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ സപ്തംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. തന്റെ സുഹൃത്തും അയല്‍ക്കാരിയുമായ യുവതിയുമായി ഭര്‍ത്താവ് ശാരീരികബന്ധം പുലര്‍ത്തുന്നത് യുവതി നേരില്‍ കണ്ടു. ഇതേച്ചൊല്ലി ബന്ധുക്കളുടെ മുമ്പില്‍ ച്ചെ് വഴക്കും ബഹളവുമുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് കനത്ത മാനസിക വിഷമത്തിലും സമ്മര്‍ദത്തിലുമായ യുവതി ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ചേലക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുകയും ആത്മഹത്യ പ്രേരണാ കുറ്റത്തിന് രമേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഭാര്യയുടെ ആത്മഹത്യാ കുറിപ്പില്‍ രമേഷിനെതിരേ പരാമര്‍ശങ്ങളില്ലെങ്കിലും പ്രതി പങ്കാളിയോട് വിശ്വാസവഞ്ചന ചെയ്തതാണ് മരണകാരണമെന്നത് കണക്കിലെടുത്തും കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചുമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക