27
Aug 2024
Fri
27 Aug 2024 Fri
court fined adv shukkoor for 25000 rupees over petition seeking restriction in fund collection

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച നടനും അഭിഭാഷകനുമായ സി ഷുക്കൂറിന് 25000 രൂപ പിഴ. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നും കോടതി വിധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാം കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.
ഹരജിയിൽ പൊതുതാൽപര്യം എന്തെന്നും ചോദിച്ച ബെഞ്ച് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും വിമർശിക്കുകയും ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ പണം പിരിക്കുന്നുണ്ടെന്നും അതിൽ സുതാര്യത വരുത്താൻ സർക്കാർ മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷുക്കൂർ വക്കീൽ കോടതിയെ സമീപിച്ചത്.

ALSO READ: ഭാര്യയെ ‘രണ്ടാം വിവാഹം’ ചെയ്ത ഷുക്കൂർ വക്കീലിന് ആശംസ; മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ ഇത് സഹായിക്കുമെന്നും എം.ടി രമേശ്