യുപിയിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ബിജെപി മുന്‍ നേതാവ് കുല്‍ദീപ് സിങ് സെംഗാറിന് ഇടക്കാല ജാമ്യം. ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി കുല്‍ദീപ് സിങ് സെംഗാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 2017ല്‍ എംഎല്‍എ ആയിരിക്കെയായിരുന്നു പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.
|
കുല്‍ദീപിനെ ഡില്‍ഹി എയിംസിലേക്ക് മാറ്റാവും ഡിസ്ചാര്‍ജ് ആവുന്നതോടെ ഡല്‍ഹിയില്‍ തുടരാനും ജസ്റ്റിസ് പ്രതിഭ എം സിങ് ഉത്തരവിട്ടു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി എയിംസിനോട് മെഡിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട ഡിവിഷന് ബെഞ്ച് ഹരജി ഡിസംബര്‍ 20ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് കുല്‍ദീപ് സിങ് ഇപ്പോള്‍. പ്രതിയുടെ ജാമ്യാപേക്ഷയെ പെണ്‍കുട്ടിയുടെ കുടുംബവും അന്വേഷണ ഏജന്‍സിയായ സിബിഐയും എതിര്‍ത്തിരുന്നു. ബലാല്‍സംഗക്കേസില്‍ വിചാരണക്കോടതി 2019ല്‍ കുല്‍ദീപിനെ ജീവിതകാലം മുഴുവന്‍ തടവിന് വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരേ പ്രതി ഹൈക്കോടതിയെ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ കേസിപ്പോള്‍ ഹൈക്കോടതിയില്‍ നടന്നുവരികയാണ്.
ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കുല്‍ദീപ് സിങ്ങിന്റെ സഹോദരനും കൂട്ടാളികളും ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസ് കസ്റ്റഡിയിലിരിക്കെ ഇദ്ദേഹം മരിക്കുകയുമായിരുന്നു. ഈ കേസിലാണ് കുല്‍ദീപ് സിങ്, ഇയാളുടെ സഹോദരന് അതുല്‍ സിങ്, മറ്റ് അഞ്ചുപേരെയും കോടതി 10 വര്‍ഷത്തെ കഠിനതടവിനും 10 ലക്ഷം രൂപയുടെ പിഴയും ശിക്ഷ വിധിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





