31
Feb 2025
Mon
31 Feb 2025 Mon
court sent P C George in Police Custody

മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയ ബിജെപി നേതാവ് പി സി ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകുന്നേരം ആറുവരെയാണ് പി സി ജോര്‍ജിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയായിരുന്നു പി സി ജോര്‍ജ് അഭിഭാഷകനൊപ്പം കോടതി മുമ്പാകെ കീഴടങ്ങിയത്. ബിജെപി നേതാക്കളും ജോര്‍ജിനൊപ്പമുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് ജനം ചാനലിലൂടെ പി സി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയതിനെതിരേ പരാതി നല്‍കിയത്. പി സി ജോര്‍ജിന്റെ ജാമ്യഹരജി പരിഗണിക്കവെ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ഓണ്‍ലൈനിലാണ് ഹാജരായത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ സിറില്‍ ജോസഫ് റിമാന്‍ഡിനെ എതിര്‍ത്തത്. 14 വര്‍ഷമായി പി സി ജോര്‍ജ് രാത്രി ഉറങ്ങുന്നത് ഓക്‌സിജന്‍ സപ്പോര്‍ട്ടിലാണെന്നു വാദിച്ച അഭിഭിഷാകന്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക